.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.


 
പ്രതിഷേധിക്കുക

ഹയർ സെക്കൻഡറി അനധ്യാപക നിയമനം സംബന്ധിച്ച് സർക്കാർ സ.ഉ.(കൈ) നം.106/2022/GEDN തീയതി 14-06-2022പ്രകാരം ഇറക്കിയ ഉത്തരവ് അനധ്യാപക സമൂഹത്തോട് ചെയ്ത നീതികേടാണ്. ബഹു.ഹൈകോടതി വിധികളും സംഘടനകളുമായുള്ള ചർച്ചകളിലെ പ്രധാന ആവശ്യമായ റേഷ്യോ കുറച്ച് കൊണ്ടുള്ള ഹയർ സെക്കൻഡറി അനധ്യാപക നിയമനവും ഖാദർ കമ്മീഷന് സംഘടന കൊടുത്ത ഒരു കാര്യവും പരിഗണിക്കാതെയാണ് ഇന്ന് ഇറങ്ങിയ ഹയർ സെക്കൻഡറി അനധ്യാപക നിയമനം സംബന്ധിച്ചുള്ള ഉത്തരവ് . അധികം വരുന്ന തസ്തികകൾ, ലൈബ്രറിയൻ തസ്തികകൾ അഞ്ച് വർഷം താൽക്കാലിക നിയമനവും.മൊത്തം ഈ ഉത്തരവ് അനധ്യാപക സമൂഹത്തോടുളള വഞ്ചനയാണ്.. ഇതിന് എതിരെ തിങ്കളാഴ്ച്ച എല്ലാ സ്കൂളുകളിൽ കരിദിനം ആചരിക്കാൻ സംസ്ഥാന കമ്മിറ്റി തിരുമാനിച്ചിരിക്കുന്നു.അന്നേ ദിവസം എല്ലാ ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിചെയ്യുക. സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ ചേരുക.

                                                                                                                            എന്ന്.
                                                                                                          സെക്രട്ടറി/പ്രസിഡന്റ്
                                                                            (എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ)

 

 

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം

 


എയ്ഡഡ്  സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, അനുമോദന സമ്മേളനം, യാത്രയപ്പ് സമ്മേളനം എന്നിവ കായംകുളം കാദീശാ ആ ഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സംഘടനയിലെ ആദ്യകാല നേതാക്കളെ ആദരിക്കൽ ചടങ്ങ് കേരള യൂണിവേഴ്സിറ്റിസിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങ് കായംകുളം നഗരസഭാ ചെയർ പേഴ്സൺ പി.ശശികല നിർവഹിച്ചു. ജനറൽ സെക്രട്ടറി മുന്നാസ്.വി.പി.സ്വാഗതവും പ്രോഗ്രാം കൺവീനർ സുജിത്ത് കൊപ്പാറേത്ത് നന്ദിയും പറഞ്ഞു സംഘടന ചർച്ചയിൽ സംസ്ഥാന പ്രസിഡൻ്റ് എ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു 'സംസ്ഥാന ജനറൽ സെക്രട്ടറി  മൂന്നാസ് വി.പി റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ  പ്രശോഭ് കൃഷ്ണൻ ജി.പി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു'സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി  മനോജ് ജോസ് സംഘടന രേഖ അവതരിപ്പിച്ചു' ഉച്ചയ്ക്ക് 2.30 ന് നടന്ന യാത്രയയപ്പ് സമ്മേളനം ബഹു സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികളായ അനധ്യാപകരെ ആദരിക്കൽ ചടങ്ങ് എം എസ് അരുൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡി. ഇ.ഇ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  വി.ജയൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന ട്രഷറർ  പ്രശോഭ് കൃഷ്ണൻ.ജി പി.സ്വാഗതം ആശംസിച്ചു.സംസ്ഥാന പ്രസിഡൻ്റ്  രാജേഷ് കുമാർ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പെൻഷൻ ഫോറം സെക്രട്ടറി ഹരികുമാർ ഡി കെ എൻ റ്റി ഇ ഒ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സദാനന്ദൻ, സി എസ് ഐ അസിസ്റ്റൻ്റ് മാനേജർ  സൺഷൈൻ, ജനറൽ സെക്രട്ടറി മുന്നാസ്, ഓർഗനൈസിംഗ്സെക്രട്ടറി: മനോജ് ജോസ്, സംസ്ഥാന സെക്രട്ടറി ദിനേശ് കുമാർ സി,സംസ്ഥാന വൈസ് പ്രസിഡൻ്റ്  സാലിം എം, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ  മനോജ് കുമാർ, ടി.ഒ  റോസ്, ചന്ദ്രദാസ്,  രാജേഷ് ക ലിക്കോടൻ, പൊന്നു മണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സംസ്ഥാന സെക്രട്ടറി  അനിൽ കുമാർ വി എസ് നന്ദി പറഞ്ഞു. 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങൾ: പ്രസിഡന്റ്‌ രാജേഷ്‌ കുമാർ.എ.തലശ്ശേരി,  ജനറൽ സെക്രട്ടറി: പ്രശോഭ് കൃഷ്ണൻ. ജി.പി. മാവേലിക്കര , ഓർഗനൈസിങ് സെക്രട്ടറി: സിനോയ്.എൻ.യു.പാലാ ,  ട്രെഷറർ :ഹരി ഇ.എം. തളിപ്പറമ്പ് , വൈസ് പ്രസിഡന്റ്‌ മാർ: സജി മാത്യു പാലാ, പൊന്നുമണി കെ കെ താമരശ്ശേരി ,  ഷിബു വി ആർ നെയ്യാറ്റിൻ കര,റോസ് ചന്ദ്രൻ  .     സെക്രട്ടറിമാർ: അനിൽകുമാർ വി എസ് മാവേലിക്കര,  രവിശർമൻ ഒറ്റപ്പാലം,  മ  നോജ്‌കുമാർ  ടി ഓ.തിരുവല്ല,   ബിജു എ ഇ താമരശ്ശേരി, ഹരി.ബി കൊല്ലം, റഹിം വി കെ തിരുരങ്ങാടി ,  ശശിധരൻ കാ നത്തിൽ  കാഞ്ഞങ്ങാട് , കണ്ണൻ കൊല്ലം . വനിതാ ഫോറം: ലീജ  തലശ്ശേരി   സ്പെഷ്യൽ സ്കൂൾ. കൺവീനർ:  ഉമ്മർ വെള്ളലശ്ശേരി  കോഴിക്കോട്. പെൻഷൻ ഫോറം  പ്രസിഡന്റ്‌: കെ കെ നാരായണൻ .   ഓഡിറ്റർ: മനോജ്‌ ജോസ്   .............................. * * * കോൺട്രിബൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കിയ സർക്കാർ തീരുമാനം പുനപരിശോധിക്കുക, മുഴുവൻ ജീവനക്കാരെയും സ്റ്റാററുറ്ററി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഹൈസ്കൂൾ - ഹയർ സെക്കന്ററി ലയനം പൂർത്തീകരിക്കുമ്പോൾ ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തിക സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിൽ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലും ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ ക്ലർക്കുമാരുടെ ഗ്രേഡ് സ്കെയിലിലെ അപാകതകൾ പരിഹരിക്കുക,ക്ലാസ്സ്‌  4 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയർത്തുക, പെൻഷൻ പ്രായം ഉയർത്തുക, ലീവ് സറണ്ടർ അനുവദിക്കുക, യുപി സ്കൂളിൽ ക്ലർക്കുമാരെ നിയമിക്കുക   എന്നീ കാര്യങ്ങൾ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 



ബഹു.ഫിഷറീസ് ,സാംസ്ക്കാരിക വകുപ്പ് മന്ത്രി.സജി ചെറിയാൻ സാറിനും,          ശ്രീ.അരുൺ കുമാർ , മാവേലിക്കര M L A ക്കും എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം  സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ.രാജേഷ് കുമാർ നൽകുന്നു

ASMSA സംസ്ഥാന പ്രതിനിധി സമ്മേളനം

 

NEW SLI  & GIS DEDUCTION CALCULATOR


കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി  എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു..

SLI Subscription New Slab rate 2021-Govt Order(Dated 30-11-2021)

SLI Proposal Form

Revised SLI Premium w.e.f-01-01-2022 -Chart

മേൽ ഉത്തരവ് പ്രകാരം കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് - പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്.

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി  എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു.

പുതുക്കിയ നിരക്ക് 01/02/2022 മുതൽ (2022 ജനുവരി മാസത്തെ ശമ്പളം) പ്രാബല്യത്തിലാകുന്നതാണ്. അഡീഷണൽ എസ്.എൽ.ഐ പോളിസിയുടെ എറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം തുക 100 രൂപയായി തുടരുന്നതാണ്.

നിലവിൽ SLI പോളിസി/ പോളിസികളുടെ ആകെ പ്രീമിയം തുക, പ്രതിമാസ വരുമാനത്തിന്റെ 1.5% കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തിയ തുകയെക്കാൾ കുറവുളള പക്ഷം, ബാക്കി തുകയ്ക്കുള്ള അഡീഷണൽ പോളിസി എടുക്കേണ്ടതാണ്.

അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക അഡ്വാൻസ് ആയി അടച്ച് അപേക്ഷ ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ സമ‍ർപ്പിക്കണം. എല്ലാ ജീവനക്കാരുടെയും  അപേക്ഷ ഓഫീസിൽ തലത്തിൽ നിന്ന് ഒന്നിച്ച് നൽകിയാലും മതി.

അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക E Treasury വഴി ഓൺലൈൻ ആയും  അടക്കാം.

https://etreasury.kerala.gov.in/  ലോഗിൻ ചെയ്തു

    • Departmental Receipts select ചെയ്യുക.
    • അതിൽ Department – State Insurance.
    • Remittance type - SLI FIRST PREMIUM.
    • Revenue district - select ചെയ്യുക.
    • Office name - select ചെയ്യുക.
      
തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് Net Banking / UPl / Card വഴി തുക അടക്കാം. അപേകഷയും E-Challan Receipts ഉം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം

ഗ്രൂപ്പ് ഇൻഷ്വാറൻസ് പദ്ധതി - വിവിധ ഗ്രൂപ്പുകളിലുളള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും - പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു  .






സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായി GIS കുറവ് ചെയ്യണം.  Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചെന്ന് അവിടെ deductions Group Insurance Scheme(324) select ചെയ്ത്  GIS number കിട്ടുന്നത് വരെ 000000000000 കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.

ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS SITE വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചേർത്ത് ഇടാം. GIS പാസ്ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.

GlS ഒരു അക്കൗണ്ട് ആണ് ,പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്.  Pay sclae അനുസരിച്ചാണ് subscription-ൻ്റെ rate തീരുമാനിക്കുന്നത്. മിനിമം തുകയുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല. പുതിയ റേറ്റിലുള്ള GIS Subscription ഡിസംബർ 2021 സാലറി മുതൽ പിടിച്ചു തുടങ്ങണം വിരമിക്കുന്ന മാസം വരെ deduction തുടരണം. 6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം  ആണ്.
സസ്പെൻഷൻ കാലത്തും GlS പിടിക്കണം.
Note : നിലവിൽ 01/03/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടതുണ്ട്.