2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ. - വിദ്യാഭ്യാസ മന്ത്രി.

2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ.

 



തിരുവനന്തപുരം:  സംസ്ഥാനത്ത് നിലവിൽ 2014-15 അധ്യയന വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണത്തിന് അർഹതയുള്ളതെങ്കിലും 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. 2015-16 മുതൽ നിയമിക്കപ്പെട്ടവർക്ക് നിലവിൽ സംരക്ഷണത്തിന് അർഹതയില്ലാത്തതിനാൽ, കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർ സർവീസിൽ നിന്ന് പുറത്തുപോകേണ്ട അവസ്ഥയാണുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 2015-16 മുതൽ 2021-22 വരെയുള്ള കാലയളവിൽ നിയമനാംഗീകാരം ലഭിക്കുകയും, എന്നാൽ സംരക്ഷണം ഇല്ലാത്തതിനാൽ സർവീസിൽ നിന്ന് പുറത്താവുകയും ചെയ്ത ജീവനക്കാരുടെ എണ്ണം 242 ആണ്. ഇതിൽ അധ്യാപകർ 228 പേരും (എൽ.പി: 53, യു.പി: 72, എച്ച്.എസ്: 103), അനധ്യാപകർ: 14 പേരുമാണ്.

    ഒൻപത് വർഷത്തോളം സർവീസുള്ള അധ്യാപകർ വരെ ഇത്തരത്തിൽ പുറത്തുപോകേണ്ടി വരുന്നത് വിവിധ അധ്യാപക സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിലൂടെ ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. വിഷയം വിശദമായി പരിശോധിക്കുന്നതിന്റെ ആദ്യപടിയായി ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം ലഭിക്കുന്ന മുറയ്ക്ക് അധ്യാപകരുടെ താല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുന്നതാണെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.


12-ാം ശമ്പള പരിഷ്കരണ കമീഷൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു

 

12-ാം ശമ്പള പരിഷ്കരണ കമീഷൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്നും ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. നിലവിൽ അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. 

ആദ്യ ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.അഷ്വേവേർഡ് പെൻഷൻ ഏപ്രിൽ മുതൽ നടപ്പിലാക്കും.അഷ്വേവേർഡ് പെൻഷൻ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50% ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു

കേരള സർക്കാർ - സംസ്ഥാന ബഡ്ജറ്റ്- 2026  DA എങ്ങനെ ലഭിക്കും എന്ന് നോക്കാം.


ഇപ്പോൾ നമുക്ക് കിട്ടുന്ന DA - 22%

ഇനി കിട്ടാനുള്ള DA - 13%

 01.07.2023 3%

 01.01.2024 3% 
 
01.07.2024 3% 

01.01.2025 2%

 01.07.2025 2%

ആകെ കുടിശിക 13%

29/01/2026 ലെ ബഡ്ജറ്റ് പ്രകാരം മാർച്ച്‌ 1 ന് വാങ്ങുന്ന *ഫെബ്രുവരി* മാസത്തെ ശമ്പളത്തോടൊപ്പം 3% ലഭിക്കും. *ആകെ DA 25% ആകും.

29/01/2026 ലെ ബഡ്ജറ്റ് പ്രകാരം ഏപ്രിൽ 1 ന് വാങ്ങുന്ന മാർച്ച്‌ മാസത്തെ ശമ്പളത്തോടൊപ്പം *ബാക്കി ഉള്ള 10% DA കൂടി ഒരു മിച്ചു നൽകും..

ആകെ DA - 35 %.

ASMSA സംസ്ഥാന കമ്മിറ്റിയുടെ 2026 വർഷത്തെ ഡയറി ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു.


ASMSA സംസ്ഥാന കമ്മിറ്റിയുടെ 2026 വർഷത്തെ ഡയറി ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ്;വി.പി മുന്നാസ്, ജനറൽ സെക്രട്ടറി പ്രശോഭ് ക്യഷ്ണൻ ജി പി, സീനിയർ സെക്രട്ടറി ഷിബു വി ആർ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രമോദ്, ആനന്ദകുമാർ എന്നിവർ സന്നിഹിതരായി


 


എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻറെ 2026  സംസ്ഥാനതല മെമ്പർഷിപ്പ് ഉദ്ഘാടനം സെൻറ് സേവിയേഴ്സ് ഹൈസ്കൂൾ പേയാട് , തിരുവനന്തപുരം ക്ലർക്ക് ശ്രീമതി സതികല കെ ആർ ന് നൽകി സംസ്ഥാന പ്രസിഡണ്ട് ശ്രീ വി.പി മുന്നാസ് നൽകി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് ക്യഷ്ണൻ ജി.പി, സംസ്ഥാന സീനിയർ സെക്രട്ടറി ഷിബു വി. ആർ, ജില്ലാ പ്രസിഡൻ്റ് പ്രമോദ് സി, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു
 


എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻറെ പരപ്പനങ്ങാടി SNMHSS ൽ വെച്ച് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനയുടെ 2026 ലെ കലണ്ടറും ,ബുള്ളറ്റിനും നേതാക്കൾ പുറത്തിറക്കി.

 


 
പ്രതിഷേധിക്കുക

ഹയർ സെക്കൻഡറി അനധ്യാപക നിയമനം സംബന്ധിച്ച് സർക്കാർ സ.ഉ.(കൈ) നം.106/2022/GEDN തീയതി 14-06-2022പ്രകാരം ഇറക്കിയ ഉത്തരവ് അനധ്യാപക സമൂഹത്തോട് ചെയ്ത നീതികേടാണ്. ബഹു.ഹൈകോടതി വിധികളും സംഘടനകളുമായുള്ള ചർച്ചകളിലെ പ്രധാന ആവശ്യമായ റേഷ്യോ കുറച്ച് കൊണ്ടുള്ള ഹയർ സെക്കൻഡറി അനധ്യാപക നിയമനവും ഖാദർ കമ്മീഷന് സംഘടന കൊടുത്ത ഒരു കാര്യവും പരിഗണിക്കാതെയാണ് ഇന്ന് ഇറങ്ങിയ ഹയർ സെക്കൻഡറി അനധ്യാപക നിയമനം സംബന്ധിച്ചുള്ള ഉത്തരവ് . അധികം വരുന്ന തസ്തികകൾ, ലൈബ്രറിയൻ തസ്തികകൾ അഞ്ച് വർഷം താൽക്കാലിക നിയമനവും.മൊത്തം ഈ ഉത്തരവ് അനധ്യാപക സമൂഹത്തോടുളള വഞ്ചനയാണ്.. ഇതിന് എതിരെ തിങ്കളാഴ്ച്ച എല്ലാ സ്കൂളുകളിൽ കരിദിനം ആചരിക്കാൻ സംസ്ഥാന കമ്മിറ്റി തിരുമാനിച്ചിരിക്കുന്നു.അന്നേ ദിവസം എല്ലാ ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിചെയ്യുക. സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ ചേരുക.

                                                                                                                            എന്ന്.
                                                                                                          സെക്രട്ടറി/പ്രസിഡന്റ്
                                                                            (എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ)