എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ അംഗീകാരം പുനസ്ഥാപിച്ച് കിട്ടാൻ കഴിഞ്ഞ 20 ദിവസത്തോളം തിരു വനന്തപുരത്ത് എന്നോടൊപ്പം ഉണ്ടായ എന്റെ പ്രിയപ്പെട്ട ഹരിയേട്ടൻ, സിനോയ്.എൻ .യു ,മനോജ് ജോസ്, മുന്നാസ് , പ്രശോബ് കൃഷ്ണൻ , എന്നിവരുടെയും സംഘടനയുടെയും ശക്തമായ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് ഇറങ്ങിയ ഈ ഉത്തരവ് . ഉത്തരവ് ഇറക്കിയ വിദ്യഭ്യാസ മന്ത്രിക്ക് ഒരായിരം അഭിവാദ്യങ്ങൾ. ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെനിന്ന സംഘടനയിലെ മുഴുവൻ ഭാരവാഹികൾക്കും നന്ദി പറയുന്നു .നിങ്ങളുടെ പ്രാർത്ഥനയുടെ കൂടി ഫലമാണ് ഈ പുതുവർഷ സമ്മാനം . നമ്മുടെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ്.ഇതിലൂടെ സംഘടനക്ക് കൂടുതൽ കരുത്തും ശക്തിയും ആർജിക്കാൻ സാധിക്കും .ഒരു വ്യാജ പരാതിയുടെ പേരിലും സംഘടനയെ തകർക്കാൻ സാധിക്കില്ല എന്ന് പരാതിക്കാർക്കും മനസിലായി .അനദ്ധ്യാപകരുടെ വിഷയങ്ങൾ ഏറ്റെടുത്തു അവർക്കു വേണ്ടി പ്രവർത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം . അതിന് ഏന്നും സത്യ സന്ധമായി എയ്ഡഡ് സ്ക്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഉണ്ടാകുമെന്ന് ഉറപ്പ് തെരുന്നു .നമുക്ക് തോളോട് തോൾ ചേർന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം-ശക്തരായ അണികളാണ് സംഘടനയുടെ ശക്തിയും വിജയവും .ഏല്ലാ അനദ്ധ്യാപകർക്കും ഈ പുതുവത്സര സമ്മാനം സമർപ്പിക്കുന്നു .
എന്ന്
സ്നേഹപൂർവ്വം
രാജേഷ് കുമാർ .എ
സ്റ്റേറ്റ് പ്രസിഡണ്ട് (ASMSA )
കേരത്തിലെ എയ്ഡഡ് സ്കൂളുകളിലെ അനധ്യാപക സർവീസ് സംഘടനയായ എയഡഡ് സ്കൂൾ മിനിസ്റ്റിരിയൽ സ്റ്റാഫ് അസോസിയേഷൻ അനധ്യാപക സമൂഹത്തിന്റെ നേട്ടങ്ങൾക്ക് അവകാശങ്ങൾക്കും വേണ്ടി പേരാടുന്ന സംഘടനയാണ്. ഇത് കണ്ട് വിറളി പൂണ്ട കറച്ചുപേരുടെ ( കാലാകാലങ്ങളിലും അനദ്ധ്യാപകരുടെ കേസിനെന്ന പേരിൽ പിരിവ് മാത്രം നടത്തി കൊണ്ടിരിക്കുന്നവരുടെ) കുതന്ത്രത്തിന്റെ ഫലമായി അവർ കൊടുത്ത വിവരവകാശത്തിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സംഘടന അംഗീകാരത്തോടെ പ്രവർത്തിക്കുന്നില്ലന്ന് വസ്തുതാ വിരുദ്ധമായ മറുപടി ലഭിച്ചതിനാലും മഹാപ്രളയത്തിൽ നമ്മുടെ പഴയകാല രേഖകൾ നഷ്ടപെട്ടു എന്നും അവർ മനസിലാക്കിയതിനാൽ അതിന്റെ പേരിൽ സംഘടനയെ വേട്ടയാടി നമ്മുടെ സംഘടനയെ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യം . .അവരുടെ താത്കാലിക വിജയത്തിന് വേണ്ടി നമ്മുടെ സംലടനയെ അവർ സർക്കാറിൽ തെറ്റുധരിപ്പിച് അംഗീകാരം റദ്ദു ചെയ്യിപ്പിച്ചു .ഇത് അവരുടെ സ്തുതിപാഠകർ ആഘോഷമാക്കി.
സംഘടനയുടെ ചിട്ടയായ പ്രവർത്തനത്തനത്തിന്റെ റിപ്പോർട്ടുകളം രേഖകളും സമയബന്ധിതമായി ബന്ധപെട്ട അധികാരികളുടെ മുമ്പിൽ നലകി യഥാർത്ഥ്യം അവരെ ബോധ്യപ്പെടുത്തി നമ്മുടെ അംഗീകാരം പുനഃസ്ഥാപിച്ച വിവരം സസന്തോഷം അറിയിക്കുന്നു.
സംഘടനയുടെ ചിട്ടയായ പ്രവർത്തനത്തനത്തിന്റെ റിപ്പോർട്ടുകളം രേഖകളും സമയബന്ധിതമായി ബന്ധപെട്ട അധികാരികളുടെ മുമ്പിൽ നലകി യഥാർത്ഥ്യം അവരെ ബോധ്യപ്പെടുത്തി നമ്മുടെ അംഗീകാരം പുനഃസ്ഥാപിച്ച വിവരം സസന്തോഷം അറിയിക്കുന്നു.
സംഘടനാ അംഗീകാരം താത്കാലികമായി റദ്ദു ചെയ്തത് അന്വേഷിച്ചും അതിന്റെ യഥാർത്ഥ്യം സംസ്ഥാന ഭാരാവാഹികളിൽ നിന്നും മനസിലാക്കി നേതൃത്വത്തിന് സർവ്വ പിൻതുണയും പ്രോത്സാഹനവും സഹായ സഹകരണവും നല്കിയും നേതൃത്വത്തെ വിശ്വസിച്ചു പിന്നിൽ നിന്ന എല്ലാ സഹ പ്രവർത്തകരെയും, സംസ്ഥാന, ജില്ലാ നേതാക്കൾ, ഉപദേശ നിർദ്ദേശങ്ങൾ നല്കിയ പെൻഷൻ ഫോറം ഭാരവാഹികൾ, അഭ്യൂദയാകാംക്ഷികൾ മറ്റുള്ളവർ എല്ലാവർക്കും സംസ്ഥാന കമ്മിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
എന്ന്
സ്നേഹപൂർവ്വം
മുന്നാസ് .വി .പി
സ്റ്റേറ്റ് ജനറൽ സെക്രട്ടറി (ASMSA )