.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.


വ്യക്‌തികള്‍ക്ക് 2019-20ലെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31ല്‍ നിന്നും നവംബര്‍ 30 വരെ ദീര്‍ഘിപ്പിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്‌തില്ലെങ്കില്‍ 5000 രൂപയാണ് Late Filing Fee. 2020 ഡിസംബര്‍ 31 കഴിഞ്ഞാല്‍ അത് 10000 രൂപയാകും . Taxable income 5ളക്ഷത്തില്‍ കുറഞ്ഞവര്‍ക്ക് Late Filing Fee 1000 രൂപയില്‍ കൂടില്ല. ഇന്‍കം ടാക്‌സ് ഇ-ഫയലിങ്ങിന്റെ വിവിധഘട്ടങ്ങള്‍ വിശദീകരിക്കുന്ന ഈ പോസ്റ്റ് തയ്യാറാക്കിയത് ശ്രീ സുധീര്‍ കുമാര്‍ ടി കെ ആണ് .
    Chapter VI A കിഴിവുകള്‍ കുറക്കുന്നതിന് മുമ്പുള്ള വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടുതലുള്ള 60 വയസില്‍ കുറവുള്ളവരും 3 ലക്ഷം രൂപയില്‍ കൂടുതലുള്ള 60 വയസില്‍ കൂടുതലുള്ളവരും റിട്ടേണ്‍ സമര്‍പ്പിക്കണം.
   ശമ്പളവരുമാനം , ഒരു House Propertyയില്‍ നിന്നുള്ള വരുമാനം , ബാങ്ക് പലിശ, ഫാമിലി പെന്‍ഷന്‍ പോലുള്ള വരുമാനം, 5000 രൂപ വരെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് റിട്ടേണ്‍ ഫോം ITR 1 ഉപയോഗിക്കാം.

2019-20 ലെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെങ്കില്‍  എങ്കില്‍ അത് ചെയ്യണും. രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നോട്ടുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു
  2. PAN Card ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ട് ഇത് ലിങ്ക് ചെയ്യേണ്ടത് എങ്ങനെ എന്നറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  3. 2019-20 വര്‍ഷം Form 10E ഉപയോഗിച്ച് Section 89 പ്രകാരമുള്ള ഇളവ് നേടിയെങ്കില്‍ E Filing നടത്തുന്നതിന് മുമ്പ് E Filing സൈറ്റില്‍ പ്രവേശിച്ച് അതില്‍ Form 10E തയ്യാറാക്കി Submit ചെയ്യണം. ഇത് വിശദീകരിക്കുന്ന പോസ്റ്റ് ഇവിടെ
  4. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അധികമായി അടച്ച TDS തിരിച്ചു കിട്ടാനുള്ളവര്‍ അവരുടെ ബാങ്ക് അക്കൗണ്ട് E Filing Portalല്‍ Pre-validate ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ അവരുടെ തുക ബാങ്ക് അക്കൗണ്ടില്‍ എത്തില്ല. Bank Account Pre-validation എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
  5. സ്ഥാപനമേധാവി ഒപ്പിട്ട് തന്നിരിക്കുന്ന Form 16 Part A നോക്കി TDS ആയി കുറച്ച മുഴുവന്‍ തുകയും അതില്‍ വന്നിരിക്കുന്നോ എന്ന് പരിശോധിക്കാം. Part Bയില്‍ ടാക്‌സ് കണക്കാക്കിയത് 2019-20ലെ ഇന്‍കം ടാക്‌സുമായി ഒത്ത് നോക്കുകയും ചെയ്യാം Form 16നെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ
  6. E Filing സൈറ്റില്‍ നിന്നും 26 AS ഡൗണ്‍ലോഡ് ചെയ്‌ത് പാന്‍ നമ്പറില്‍ ലഭിച്ച വരുമാനവും വരുമാനവും ടാക്‌സും മനസിലാക്കാം. ബാങ്കുകളിലോ മറ്റ് സ്ഥാപനങ്ങളിലോ സ്ഥിരനിക്ഷേപമോ SB നിക്ഷേപമോ ഉണ്ടെങ്കില്‍ 26AS നിര്‍ബന്ധമായി പരിശോധിച്ചിരിക്കണം. Form 26 നെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

E Filing നടത്തേണ്ടത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക