.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.

Professional Tax in SPARK

 


സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2020 ഫെബ്രുവരിയിൽ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി Previous പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം.Professional Tax deductions exists for....  employees. You may either remove these employees for reprocessing or continue with the remaining employees. ഇവിടെ ഇങ്ങനെ ഒരു മെസ്സേജ് കാണാം.
Remove Existing Prof. Tax  ഡിലീറ്റ് ചെയ്ത് കളഞ്ഞതിന് ശേഷം Include Prof. സെലക്ട് ചെയ്യുക.ഇനി First Half ആണ് സെലക്ട് ചെയ്യേണ്ടത്(First Half :4/2021 To 9/2021 ,Second Half :10/2021 to 03/2022) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ Confirm  ചെയ്യാം.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.

(കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1/08//2021 To 31/08//2021 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും).ഇത് പ്രിന്‍റ് എടുത്ത് DDO ഒപ്പ്  വച്ച് സീല്‍ ചെയ്ത് ആകെ തുകയും ചേര്‍ത്ത് പഞ്ചായത്തിലേക്ക് / മുനിപ്പാലിയിലോട്ട് അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍  നല്‍കാം .
പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.പഞ്ചായത്തില്‍/മുന്‍സിപ്പാലിറ്റിയില്‍   /തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍നേരിട്ട്നല്‍കുന്നവര്‍ഇങ്ങനെചെയ്യണം.ഇല്ലെങ്കില്‍പ്രസ്തുതBill Typeലെഎല്ലാവരുടേയും ഡിഡക്ഷനില്‍ ഈ തുക വന്നിരിക്കും.(ഡിഡക്ഷനില്‍ നിന്നും ഡിലീറ്റ് ചെയ്താലും മതി[Salary matters >Changes in month >Present Salary >Select Employee> Deductions] ).
 
STSB (Special Treasury Savings Bank Account) വഴി  Professional Tax സമര്‍പ്പിക്കാം
Bill Type ലെ എല്ലാവരുടേയും ഡിഡക്ഷനില്‍ (Salary/ Matters/ Changes in the Month/ Present Salary) Prof Tax Entry വന്നിരിക്കും.ഈ തുക DDO യുടെ പേരില്‍ ട്രഷറികളില്‍ ആരംഭിച്ചിട്ടുള്ള സ്പെഷല്‍ ട്രഷറി അക്കൗണ്ട് (STSB A/c) ലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്.(ബില്ലിനൊപ്പം ബിംസില്‍ ലഭിക്കുന്ന Proceedings ട്രെഷറിയില്‍ നല്‍കണം Proceedings തയ്യാറാക്കുന്ന രീതി താഴെ ചേര്‍ത്തിരിക്കുന്നു )  അതില്‍ നിന്നും ചെക്ക് വഴി പണം പിന്‍വലിച്ച് പഞ്ചായത്തിലേക്ക് / മുന്‍സിപ്പാലിറ്റിയിലോട്ട് മാറാം. അതുമല്ലെങ്കില്‍ തദ്ദേശസ്വയം ഭരണസ്ഥാപനത്തില്‍ (Intimation ലഭിക്കണം-അതിന് അതാത് ഓഫീസില്‍ തിരക്കുക )  ഈ ചെക്ക് സമര്‍പ്പിക്കുകയും ചെയ്യാം.(ബില്‍ encash ചെയ്തിട്ടേ ചെക്ക്‌ നല്‍കാവൂ).
 
ഒരു ജീവനക്കാരനെ Provisional Taxല്‍ നിന്നും മാറ്റി  നിര്‍ത്താന്‍ അയാളുടെ (Salary Matters-Changes in Month-Present Salary- Bill Type Select Option ആക്കി കണ്‍ഫേം ചെയ്യുക )താല്‍ക്കാലികമായി മാറ്റുക.
സ്പാർക്ക് മുഖേനയാണെങ്കിൽ ആഗസ്റ്റ് ബില്ലിൽ ഡിഡക്ട് ചെയ്യണം. നേരിട്ട് പഞ്ചായത്തിൽ / മുനിസിപ്പാലിറ്റിയിൽ അടക്കുകയാണെങ്കിൽ സെപ്റ്റംബർ 30 നകം അടക്കുകയും സെപ്റ്റംബർ ബില്ലിൽ അക്കാര്യം രേഖപ്പെടുത്തി, റസിപ്റ്റിന്‍റെ കോപ്പിയടക്കം വച്ച് ട്രഷറിയിൽ സമർപ്പിക്കണം..
===============================================

ഡി ഡി ഒ യുടെ സ്‌പെഷ്യൽ ട്രഷറി സേവിങ് ബാങ്കിൽ (STSB ) അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന തുകകൾ (ഉദാഹരണത്തിന്  ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന  കോ ഓപറേറ്റീവ് റിക്കവറി,പ്രൊഫ.ടാക്സ്,contingent ബില്ലുകൾ എന്നിങ്ങനെ)STSB ചെക്ക് എഴുതി  ബിംസിൽ നിന്നും പ്രോസിഡിങ്സ് തയാറാക്കി അത് ഇ സബ്മിറ്റ് ചെയ്ത് വേണം ട്രഷറിക്ക് നല്കാൻ.പലരും മാന്വൽ ആയി പ്രോസിഡിങ്സ് തയാറാക്കി ആണ് നല്കാറ്.പക്ഷെ ചില ട്രഷറി അത് സ്വീകരിക്കാറില്ല.ബിംസിൽ പ്രോസിഡിങ്സ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിനായി ബിംസ് ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക   ഇടതു സൈഡിൽ കാണുന്ന മെനുവിൽ TSB എന്ന് കാണാം,അതിൽ ക്ലിക്ക് ചെയുക.  അതിന്റെ സബ് മെനുകളായി കുറെ ഓപ്ഷൻസ് കാണാം അതിൽ കാണുന്ന TSB Accounts  എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക. അവിടെ വരുന്ന പേജിൽ ഡി ഡി ഒ യുടെ STSB നമ്പർ അപ്ഡേറ്റ് ചെയിതു നല്കണം.നേരത്തെ അപ്ഡേറ്റ് ചെയിതുണ്ടെകിൽ ഇവിടെ മുന്ന് ഓപ്ഷൻ കാണാം View - Entry - Edit ഇതിൽ  View സെലക്ട് ചെയ്യ്താൽ കാണാൻ കഴിയും.ഇല്ല എങ്കിൽ Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ
Account Type:-  STSB  സെലക്ട് ചെയുക
Account Number:-STSB നമ്പർ  ടൈപ്പ് ചെയുക
Account Holder Name :-ഓട്ടോ മാറ്റിക് ആയി വരും
Active Status:-Yes  ഓപ്ഷൻ ക്ലിക്ക് ചെയുക
സേവ് പറയുക
സേവ് ആകുന്നത് കാണാം .എന്നാൽ അപ്പ്രൂവ് എന്ന കോളത്തിൽ അപ്പ്രൂവ്  ആയിട്ടില്ല എന്ന് കാണാം.ഇത് അപ്പ്രൂവൽ ചെയ്യുന്നതിനായി ഡി ഡി ഒ  അഡ്മിൻ ലോഗിൻ ഓപ്പൺ ചെയുക ഇടതു സൈഡിൽ കാണുന്ന മെനുവിൽ TSB എന്ന് കാണാം,അതിൽ ക്ലിക്ക് ചെയുക.
TSB Account Approval എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇവിടെ  ഇൻബോക്സിൽ ആയി അക്കൗണ്ട് ഡീറ്റെയിൽസ് കാണാവുന്നതാണ്.വലതു Allow  എന്ന ബട്ടണിൽ ക്ലിക്ക് ചെയുക
വീണ്ടും ഡി ഡി ഒ ലോഗിൻ ഓപ്പൺ ചെയുക.അതിൽ കാണുന്ന TSB Accounts  എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.ഇപ്പോൾ approve ഓപ്ഷൻ ആക്റ്റീവ് ആയതായി കാണാം View Passbook എന്നൊരു ഓപ്ഷനും ഇവിടെ കാണാം.അതിൽ ക്ലിക്ക് ചെയ്യ്താൽ STSB അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണാൻ കഴിയും.ട്രഷറിയിൽ കൊടുത്തു പാസ്ബുക്ക് പതിപ്പിക്കണം എന്നില്ല.റൈറ്റ് ക്ലിക്ക് പറഞ്ഞു പ്രിന്റ് പറയാം.അടുത്തതായി Present Details അപ്ഡേറ്റ് ചെയ്യണം.അതിനായി Present Details ക്ലിക്ക് ചെയുക.നിലവിലെ ഓഫീസിലെ  വിശദാംശങ്ങൾ നൽകുന്നതിനാണ് ഈ വിഭാഗം (ഹെഡ് ഓഫ് പേരും സ്ഥാനവും
ഓഫീസ്), ഇവിടെ മുന്ന് ഓപ്ഷൻ കാണാം View - Entry - Edit ഇതിൽ   Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ
Name :-ഡി ഡി ഒ നെയിം   ടൈപ്പ് ചെയുക
Designation:-  ടൈപ്പ് ചെയുക
Phone number:-ടൈപ്പ് ചെയുക 
Email :-ടൈപ്പ് ചെയുക
Active status :-Yes  ഓപ്ഷൻ ക്ലിക്ക് ചെയുക
സേവ് പറയുക
അടുത്തതായി  Forward Details അപ്ഡേറ്റ് ചെയ്യണം.അതിനായി  Forward Details ക്ലിക്ക് ചെയുക.
ഈ ഓപ്ഷൻ  പ്രോസിഡിങ്സ്കൈമാറുന്ന ഉദ്യോഗസ്ഥന്റെ  ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം.
ഇവിടെ മുന്ന് ഓപ്ഷൻ കാണാം View - Entry - Edit ഇതിൽ   Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ Forwarded by എന്ന കോളത്തിൽ ഫിൽ ചെയുക. Save  പറയുക
അടുത്തതായി  Beneficiary  Master  അപ്ഡേറ്റ് ചെയ്യണം.അതിനായി  Beneficiary  Master ക്ലിക്ക് ചെയുക.
ഈ വിഭാഗം ഗുണഭോക്തൃ പട്ടിക സൃഷ്ടിക്കുന്നതിനാണ്
ഇവിടെ മുന്ന് ഓപ്ഷൻ കാണാം View - Entry - Edit ഇതിൽ   Entry എന്ന ഓപ്ഷൻ സെലക്ട് ചെയുക.അതിൽ Forwarded by എന്ന കോളത്തിൽ ഫിൽ ചെയുക.
Add Beneficiaries Details
Name of Beneficiary:- പേര് ചേർക്കുക
Mobile Number:-നമ്പർ കൊടുക്കുക
 Credit To :-ഏതു തരം അക്കൗണ്ട് ടൈപ്പ് ആണ് എന്ന് സെലക്ട് ചെയുക
Account Number:-എന്റർ ചെയുക
 Purpose ;- എന്ത് ആവശ്യം ആണ് എന്നുള്ളത് ടൈപ്പ് ചെയുക
Active Status Yes   സെലക്ട് ചെയുക
Save  പറയുക
അടുത്തതായി Add/Edit Proceedings   ക്ലിക്ക് ചെയുക.
 Proceedings  തയ്യാറാക്കുന്നതിന് ആണ് ഈ ഓപ്ഷൻ ഉപയോഗിക്കുന്നത്.
STSB യിൽ ഉള്ള ബാലൻസ് തുക ഇവിടെ കാണാവുന്നതാണ്.GO  ഓപ്ഷൻ ക്ലിക്ക് ചെയുക
Select A S* :- സെലക്ട് ചെയുക (AS എന്ന് വെച്ചാൽ അഡ്മിനിട്രേറ്റിവ് sanction ആണ് )
Cheque No* ടൈപ്പ് ചെയുക      Cheque Date:-ടൈപ്പ് ചെയുക
ALPHA :-കോഡ് ടൈപ്പ് ചെയുക (ചെക്ക് ന്റെ മുകളിൽ കാണുന്ന Cheque No ന്റെ കൂടെ കാണുന്നതാണ് ALPHA :കോഡ്)
proceeding Details 
Proceeding No* കൊടുക്കുക   Proceeding Date* കൊടുക്കുക 
Amount* :-ടൈപ്പ് ചെയുക
 Amount in Words:-ഓട്ടോ മാറ്റിക് ആയി വരും
Forward Details :-സെലക്ട് ചെയുക  
Purpose*;-അനുയോജ്യമായത് സെലക്ട് ചെയ്‌തു (അതിൽ ഇല്ലാത്ത ആവശ്യം എങ്കിൽ others സെലക്ട് ചെയുക )
Subject:- വിഷയം ടൈപ്പ് 
ചെയ്യുക
 Read:- പരാമർശം ടൈപ്പ് ചെയുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add  more ക്ലിക്ക് ചെയ്ത് ആഡ് ചെയാം )
Proceedings Content  : ഈ ബോക്സിൽ proceedings ടൈപ്പ് ചെയുക
To  എന്ന ബോക്സിൽ ആർക്കാണ് കോപ്പി നൽകേണ്ടത് എന്ന് ടൈപ്പ് ചെയുക (ഒന്നിൽ കൂടുതൽ ചേർക്കാൻ ഉണ്ടെങ്കിൽ Add  more ക്ലിക്ക് ചെയ്ത് ആഡ് ചെയാം )സേവ് പറയുക .ഈ തുകയിൽ നിന്ന് deduction വല്ലതും ഉണ്ടെങ്കിൽ Add എന്ന ഓപ്ഷൻ ക്ലിക്ക് ചെയാം.എല്ലാ എങ്കിൽ Skip പറയാം .അടുത്തതായി  Beneficiary ഡീറ്റെയിൽസ് ആഡ് ചെയ്യാനായി ഓപ്ഷൻ താഴെ വരും .
ആവശ്യമായ ഡീറ്റെയിൽസ് എന്‍റര്‍ ചെയ്ത് purpose എന്താണ് എന്നുള്ളത് ടൈപ്പ് ചെയിതു സേവ് നല്‍കുക .ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ Add ഓപ്ഷൻ പറഞ്ഞു പോകാം
തൊട്ടു താഴെ ആയി proceedings കാണുന്നതിനായി preview ഓപ്ഷൻ ക്ലിക്ക് ചെയ്യ്താൽ കാണാവുന്നതാണ്.എല്ലാം ശരി ആണെകിൽ Send for Approval ക്ലിക്ക് 
ചെയ്യുക 
അടുത്തതായി Approval ചെയ്യുന്നതിനായി ഡി ഡി ഒ  അഡ്മിൻ ലോഗിൻ ഓപ്പൺ ചെയ്യുക.
GO  ബട്ടൺ ക്ലിക്ക്  
ചെയ്യുക
Remarks കോളത്തിൽ അപ്പ്രൂവൽ എന്ന് ടൈപ്പ് ചെയിതു Approve ക്ലിക്ക്
ചെയ്യുകഅടുത്തതായി അപ്പ്രൂവ് ചെയ്ത് proceedings കാണുന്നതിനായി മുകളിൽ കാണുന്ന Out box ക്ലിക്ക് ചെയ്യുക  PDF  ക്ലിക്ക് ചെയ്യുക .ഇനി പ്രിന്‍റ്നല്‍കാം

അടുത്തതായി proceedings e submit ചെയ്യണം അതിനായി .proceedings e submit എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക   ഇപ്പോൾ  ഈ ഓപ്ഷനിൽ e submit ചെയ്യുന്നതിനായി  DSC  നിർബന്ധം ഇല്ല e submit ക്ലിക്ക് ചെയുക .ഇതിൽ നിന്ന് കിട്ടിയ proceedings,  ചെക്ക് എന്നിവ ട്രഷറിയിൽ നൽകുക.ട്രഷറിയിൽ നൽകിയതിന് ശേഷം   ചെക്ക് പാസ് ആക്കിയോ എന്ന് അറിയാനായി Proceedings Status ക്ലിക്ക് ചെയുക ഇവിടെ  View Try Status,Credit Status എന്നി ഓപ്ഷൻ ക്ലിക്ക് ചെയ്യ്താൽ  status അറിയാവുന്നതാണ്..