പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ച കേരള സർക്കാരിനെ എയ്ഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണത്തിനായി മൂന്നംഗ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചു.മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹൻദാസ് അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണത്തിനായി നിയമിച്ചത്.
ഹൈക്കോടതി അഭിഭാഷകനായ അശോക് മാമൻ ചെറിയാൻ, കുസാറ്റിലെ സെന്‍റർ ഫോർ ബജറ്റ് സ്റ്റഡീസിന്‍റെ മുൻ ഡയറക്ടർ എം കെ സുകുമാരൻ നായർ എന്നിവരാണ് സമിതി അംഗങ്ങള്‍.ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷകരിക്കന്നതിന് നിയമിച്ച കമ്മീഷൻ ആറ്മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.ശമ്പള പരിഷ്ക്കരണം, സ്ഥാനകയറ്റം എന്നിവ സംബന്ധിച്ച് ശുപാർശകള്‍ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങളാണ്.