.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.

PSC - പരീക്ഷാനടത്തിപ്പിന് പുതിയ നിര്‍ദ്ദേശങ്ങള്‍

 ഈ അടുത്ത കാലത്ത് നടന്ന പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതും സുതാര്യമാക്കുന്നതിനുമായി പി എസ് സി പരീക്ഷാ സമ്പ്രദായത്തില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു.ഒക്‌ടോബര്‍ അഞ്ചിന് പാലക്കാട് നടക്കുന്ന എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ചാവും. നാശിതേവരെ നടത്തിയ പരീക്ഷകളില്‍ നിന്നും ഉള്ള പ്രധാനമാറ്റം പരീക്ഷാ ഹാളില്‍ പേന, അഡ്‌മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ ഡി കാര്‍ഡ് എന്നിവ മാത്രമേ പരീക്ഷാര്‍ഥി കരുതാവൂ. വാച്ച്, മൊബൈല്‍, ബാഗ് തുടങ്ങിയവയുമായി പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കില്ല, ഇവ കൈവശം കൊണ്ട് വരുന്നവര്‍ പരീക്ഷാകേന്ദ്രത്തില്‍ ഇതിനായി സജ്ജമാക്കുന്ന ക്ലോക്ക് റൂമില്‍ ഇവ നല്‍കി വേണം ബളില്‍ പ്രവേശിക്കാന്‍. ഇത്തരം ക്ലോക്ക് റൂമിന്റെ ചുമതല വഹിക്കുന്ന ആള്‍ക്ക് 200 രൂപ PSC അനുവദിക്കും. കൂടാതെ പരീക്ഷാര്‍ഥിയോടൊപ്പം വരുന്നവര്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കില്ല. പരീക്ഷയുടെ ചുമതലയുള്ള അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ മൊബൈല്‍ ബുക്കുകളോ പത്രമാസികകളോ കൊണ്ട് പോകുന്നതിന് വിലക്കുണ്ട്. അവ ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം.  നിര്‍ബന്ധമായും ഐ ഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം.ഇതുമായി ബന്ധപ്പെട്ട് താലൂക്കടിസ്ഥാനത്തില്‍ ചീഫ് സൂപ്രണ്ടുമാരുടെ യോഗത്തില്‍ വിശദീകരിച്ച പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെ.
ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
പരീക്ഷക്ക് മുമ്പ്:- 
  1. പരീക്ഷയുടെ Confirmation Letter ആ വിദ്യാലയത്തിന്റേത് തന്നെയെന്നുറപ്പ് വരുത്തിയതിന് ശേഷം ആവശ്യമായ സ്റ്റാഫിനെയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക.
  2. പരീക്ഷയുടെ അസിസ്റ്റന്റ് സൂപ്രണ്ടുമാരായി സ്ഥിരം അധ്യാപകരെ നിയമിക്കുക. ഇവര്‍ ഐ ഡി കാര്‍ഡ് ധരിച്ച് വേണം പരീക്ഷക്ക് ഹാജരാകാന്‍
  3. പരീക്ഷാഹാളില്‍ ഡസ്‌കുകളില്‍ രജിസ്റ്റര്‍ നമ്പരുകള്‍ പൂര്‍ണ്ണമായും എഴുതണം . (ആല്‍ഫാ കോഡ് സഹിതം)
  4. പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് (ചുരുങ്ങിയത് A3 പേപ്പര്‍ വലിപ്പത്തില്‍ തയ്യാറാക്കിയത്) റൂം അലോട്ട്‌മെന്റ് നോട്ടീസിനൊപ്പം പതിച്ചിരിക്കണം.
  5. അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ 12 മണിക്ക് എങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുക.
  6. അസിസ്റ്റന്റ് സൂപ്രണ്ടുമാരുടെ ലിസ്റ്റ് PSC നിയമിക്കുന്ന അഡീഷണല്‍ ചീഫുമാര്‍ക്ക് കൈമാറണം. ഇന്‍വിജിലേഷനുള്ള റൂം അവരാണ് തീരുമാനിക്കുന്നത്.
  7. സ്റ്റേഷനറി ഐറ്റംസ് ആവശ്യത്തിന് കരുതണം. ഓരോ റൂമിലും ക്വസ്റ്റ്യന്‍ പേപ്പര്‍ പാക്കറ്റുകള്‍ സീല്‍ ചെയ്യേണ്ടതിനാല്‍ റൂമിന്റെ എണ്ണത്തിനനുസരിച്ച്  Tape കള്‍ കരുതണം .
പരീക്ഷാ ദിവസം

  1. ഉദ്യോഗസ്ഥര്‍ ചീഫ് സൂപ്രണ്ടിന് മാത്രമേ പരീക്ഷാ സാമഗ്രികള്‍ കൈമാറൂ എന്നതിനാല്‍ ചീഫ് സൂപ്രണ്ടുമാര്‍ പരീക്ഷാദിവസം  11 മണിക്കെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. 
  2. പരീക്ഷാ കേന്ദ്രത്തിലേക്ക് പരീക്ഷ എഴുതുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. 
  3. ഉദ്യോഗാര്‍ഥികള്‍ പേന, ഐ ഡി കാര്‍ഡ്(ഒറിജിനല്‍) അഡ്‌മിഷന്‍ ടിക്കറ്റ് ഇവ മാത്രമേ ഹാളില്‍ കൊണ്ട് വരാവൂ
  4. ഇവ അല്ലാതെ മറ്റേതെങ്കിലും വസ്തുക്കള്‍ കൊണ്ട് വന്നാല്‍ (വാച്ച് ഉള്‍പ്പെടെ) അവ ശേഖരിക്കുന്നതിനായി ക്ലോക്ക് റൂം സജ്ജീകരിക്കുകയും ഒരാളിനെ അതിന് ചുമതലപ്പെടുത്തുകയും വേണം. ഇതിനുള്ളില്‍ സൂക്ഷിക്കേണ്ടത് ഉദ്യോഗാര്‍ഥിയുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ്. 
  5. അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ക്ക് 12 മണിക്ക് ക്ലാസ് നടത്തണം
  6. അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ ഐ ഡി കാര്‍ഡ് ധരിക്കണം ഫോണ്‍ , പത്രമാസികകള്‍ ഇവ ക്ലാസുകളില്‍ കൊണ്ട് പോകരുത്
  7. ചീഫ് സൂപ്രണ്ട്, അഡീഷണല്‍ ചീഫ് സൂപ്രണ്ട് ഇവര്‍ ഒദ്യോഗികാവശ്യങ്ങള്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ
  8. ഒരു മണിക്ക് OMR Sheet, Signed List, Seating Plan എന്നിവ അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ക്ക് നല്‍കണം. 
  9. ഉദ്യാഗാര്‍ഥികള്‍ക്ക് ക്ലാസ് മുറികള്‍ 1.15ന് മാത്രമേ തുറന്ന് നല്‍കാവൂ. അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ 1.25നെങ്കിലും ക്ലാസ് മുറികളില്‍ എത്തിയിരിക്കണം
  10. ക്വസ്റ്റ്യന്‍ പേപ്പര്‍ ബണ്ടിലുകള്‍ 2 അസിസ്റ്റന്റ് സൂപ്രണടുമാരെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം
  11. പരീക്ഷ ആരംഭിക്കുന്നതിന് 1.30ന് തന്നെ ഗേറ്റുകള്‍ അടക്കേണ്ടതും റൂം അലോട്ട്മെന്റ് സ്ലിപ്പുകള്‍ നീക്കം ചെയ്യേണ്ടതുമാണ്
  12. 1.45ന് Question Paper Bundles പൊട്ടിച്ച് അവ ക്ലാസുകളില്‍ വിതരണം ചെയ്യണം. തമിഴ്, കന്നഡ മീഡിയം ചോദ്യപേപ്പറുകള്‍ ആവശ്യമുള്ള ക്ലാസുകളില്‍ അവയും എത്തിക്കണം
  13. പരീക്ഷക്ക് ശേഷം മാത്രമേ Unused Question Paper, Seating Plan, Signed List , Balance OMR എന്നിവ ക്ലാസുകളില്‍ നിന്നും ശേഖരിക്കാവൂ
  14. 3.15ന് മാത്രമേ OMR Sheets പാര്‍ട്ട് A,B എന്നിവ Separate ചെയ്യാവൂ എന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. പരീക്ഷക്ക് ശേഷമേ അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ ഇവ ശേഖരിക്കാവൂ
  15. പരീക്ഷക്ക് ശേഷം ഓഫീസില്‍ ശേഖരിക്കുന്നവയെ ആവശ്യമായ ബണ്ടിലുകളിലും കവറുകളിലുമാക്കി സീല്‍ ചെയ്യുക.
  16. ഇന്‍വിജിലേറ്റര്‍മാരും ചീഫ് സൂപ്രണ്ടും തയ്യാറാക്കേണ്ട ചെക്ക് ലിസ്റ്റുകള്‍ പരിശോധിച്ച് എവ പൂര്‍ണ്ണമെന്നുറപ്പാക്കുക
അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • 12 മണിക്ക് ഹാജരാകണം, ഐ ഡി കാര്‍ഡ് ധരിച്ചിരിക്കണം
  • ഒരു മണിക്ക് പരീക്ഷാ സാമഗ്രികള്‍ ശേഖരിച്ച് OMR ഷീറ്റുകള്‍ A,B,C,D എന്നിങ്ങനെ നാല് ആല്‍ഫാ കോഡിലുമുള്ളവ 4 വീതമുണ്ടെന്നുറപ്പാക്കുക
  • മൊബൈല്‍ ഫോണ്‍ , സ്മാര്‍ട്ട് വാച്ച് പത്രമാസികകള്‍ ഇവ പരീക്ഷാഹാളില്‍ കൊണ്ട് പോകാന്‍ പാടില്ല എന്നതിനാല്‍ ഇവ ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കുക
  • 1.25നെങ്കിലും ക്ലാസില്‍ എത്തുക. Signed List , ID Card (Original) ഇവ പരിശോധിച്ച് പരീക്ഷ എഴുതുന്നത് ഇതേ ആള്‍ തന്നെയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഒപ്പ് ശേഖരിക്കുക. (ഫോട്ടോയിലും ഒപ്പ് വാങ്ങണം)
  • ആല്‍ഫാ കോഡ് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് OMR വിതരണം ചെയ്യുക. OMR ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടേണ്ട ബോക്‌സില്‍ ഉദ്യോഗാര്‍ഥികള്‍ ഒപ്പിടരുതെന്നും തെറ്റായി ബബിള്‍ ചെയ്‌താല്‍ യാതൊരു കാരണവശാലും OMR മാറി നല്‍കില്ലെന്നും മുന്‍കൂട്ടി അറിയിക്കുക.
  • ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച OMR പരിശോധിച്ച് ഇന്‍വിജേലേറ്ററുടെ ഒപ്പ് രേഖപ്പെടുത്തുക. കോളങ്ങളില്‍ പൂരിപ്പിച്ചതും ബബിള്‍ ചെയ്‌തതും ഒന്ന് തന്നെയെന്നുറപ്പാക്കണം.
  • ബാക്കിയുള്ള OMR ക്യാന്‍സല്‍ ചെയ്യുകയും Absent ആയവരുടെ വിവരങ്ങള്‍ Signed Listലും Plan of Seatingലും ചുവന്ന മഷിയില്‍ അടയാളപ്പെടുത്തുക.
  • 1.55ന് മാത്രമേ ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ തുറക്കാവൂ. 2 ഉദ്യോഗാര്‍ഥികളെക്കൊണ്ട് തുറക്കുന്നതിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം.വിതരണം ചെയ്‌തതിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ പാക്കറ്റിനുള്ളിലാക്കി തന്നിരിക്കുന്ന ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്‌ത് സൂക്ഷിക്കണം.(കഴിയുമെങ്കില്‍ 2 പേരെക്കൊണ്ട് സീല്‍ ചെയ്‌തതിന് ശേഷവും ഒപ്പിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം)
  • ലഭ്യമായ ചോദ്യപേപ്പറുകള്‍ ഉദ്യോഗാര്‍ഥികള്‍ 2 മണിക്ക് മുമ്പ് തുറക്കുന്നില്ല എന്നുറപ്പാക്കണം
  • ഉദ്യോഗാര്‍ഥികളുടെ കൈവശമുള്ള ചോദ്യപേപ്പറുകള്‍ വായിക്കാനോ, അവരുമായി സംസാരിക്കാനോ, ചോദ്യങ്ങളുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങളഅ‍ തീര്‍ക്കാനോ പാടില്ല. മുഴുവന്‍ സമയം അവരെ നിരീക്ഷിച്ച് റൂമിലുണ്ടാവണം
  • മുന്‍ പരീക്ഷകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ഓരോ അര മണിക്കൂറിനും ബെല്‍ അടിക്കും. കൂടാതെ വാണിങ്ങ് ബെല്ലും ഉണ്ടാവും. ഇക്കാര്യം പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് നല്‍കുക( ബെല്‍ സമയങ്ങള്‍ ചുവടെ)
  • പരീക്ഷാര്‍ഥികള്‍ Communicative Devises ഒന്നും ഉപയോഗിക്കുന്നില്ലെന്നും ചോദ്യപേപ്പറുകള്‍ കൈമാറുന്നില്ലെന്നും ഉറപ്പ് വരുത്തുക
  • പരീക്ഷ അവസാനിച്ചതിന് ശേഷമേ A,B പാര്‍ട്ടുകളായി OMR വേര്‍തിരിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കണം.
  • പരീക്ഷക്കുപയോഗിച്ച എല്ലാ സാമഗ്രികളും OMR പാര്‍ട്ട് A,B സഹിതം ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കുക. ഇവ മുന്‍കൂട്ടി ക്ലാസുകളില്‍ നിന്നും ശേഖരിക്കുന്നതല്ല. Plan Of Seating ല്‍ ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതും ശ്രദ്ധയോടെ പൂരിപ്പിക്കുക

ബെല്‍ സമയം
First Bell1.30 PM     
Second Bell1.55 PMചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നതിന്
Third Bell2.00 PMപരീക്ഷ ആരംഭിക്കുന്നതിന്
Fourth Bell2.30 PMഅര മണിക്കൂര്‍ പൂര്‍ത്തിയായതിന്
Fifth Bell3.00 PMഒരു മണിക്കൂര്‍ പൂര്‍ത്തിയായതിന്
Sixth Bell3.10 PMWarning Bell
Seventh Bell     3.15 PMപരീക്ഷ അവസാനിക്കുന്നതിനുള്ള