.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.

TAX PLANNING 2020-21

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ആദായനികുതിദായകരെല്ലാം സംശയത്തിലായിരുന്നു.പഴയ സ്ലാബോ അതോ പുതിയ സ്ലാബോ തിരഞ്ഞെടുക്കേണ്ടത് എന്ന്. ഇനി അത്തരം ആശങ്ക വേണ്ട. ഏതു സ്ലാബ് വേണമെന്നു ബുദ്ധിമുട്ടില്ലാതെ തന്നെ നിശ്ചയിക്കാം.രണ്ടു തരത്തിൽ കണക്കു കൂട്ടണമെന്നു മാത്രം. 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. രണ്ടു  രീതിയിലുള്ള നിരക്കുകൾ  അനുസരിച്ചും  നൽകേണ്ട നികുതി കണക്കാക്കുക. അതായത് നിങ്ങൾക്ക് അർഹമായ ഇളവുകളെല്ലാം പരിഗണിച്ചു പഴയ നിരക്കിൽ എത്ര നികുതി നൽകണം എന്നു നോക്കുക. രണ്ടാമതായി ആ ഇളവുകളെല്ലാം ഒഴിവാക്കി പുതിയ കുറഞ്ഞ നിരക്കിലും നികുതി ബാധ്യത കണക്കു കൂട്ടുക. ഇതിൽ ഏതിലാണോ കൂടുതൽ നികുതി എന്നു കണ്ടെത്തുക. എന്നിട്ട് അതൊഴിവാക്കി മറ്റേ രീതി സ്വീകരിക്കുക.
വേണമെങ്കിൽ പിന്നീട് മാറ്റാം
ഒരിക്കൽ പുതിയ നിരക്ക് സ്വീകരിച്ചു കഴിഞ്ഞാൽ പഴയതിലേക്ക് തിരിച്ചു പോകാനികില്ല എന്ന റിപ്പോർട്ടുകളാണ് പ്രധാനമായും  നികുതിദായകളെ ആശങ്കയില്‍ ആഴ്ത്തിയത്. എന്നാലിപ്പോൾ പ്രത്യക്ഷ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു, പുതിയ സ്ലാബ് സ്വീകരിച്ചാലും, ആവശ്യമെങ്കിൽ പിന്നീട്, അതായത് തുടർ വർഷങ്ങളിൽ  പഴയ നിരക്കിലേക്ക് മാറാം എന്ന്. അതുകൊണ്ടു തന്നെ ഇനി പുതിയതു വേണോ പഴയതു വേണോ എന്നു സംശയിച്ചു നിൽക്കേണ്ടതില്ല. ഇപ്പോഴത്തെ ലാഭം മാത്രം നോക്കി തിരഞ്ഞെടുക്കുക. പിന്നീട് മറ്റേതാണു ലാഭമെന്നു വന്നാൽ അങ്ങോട്ട് മാറാം.
തിരുമാനം  2021  ജൂലൈയിൽ മതി
തീരുമാനം എടുക്കാൻ ആവശ്യത്തിനു സമയം കിട്ടുമെന്നതാണ് മറ്റൊരു കാര്യം.  പുതിയ ബജറ്റ് നിർദേശം  2020 ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെങ്കിലും ഏതു സ്ലാബു വേണമെന്ന തീരുമാനം  2021  ജൂലൈയിൽ എടുത്താൽ മതി. അതായത് റിട്ടേൺ കൊടുക്കേണ്ട സമയത്ത് മാത്രം.
മാത്രമല്ല നിങ്ങൾക്ക് അർഹതയുള്ള ഇളവുകളെല്ലാം 2021 മാർച്ച് 31ന് കൃത്യമായി അറിയാം, മനക്കണക്കു കൂട്ടി വിഷമിക്കേണ്ട. അതനുസരിച്ചു രണ്ടു നിരക്കിലും കണക്കു കൂട്ടി  ഏതു സ്ലാബ് വേണമെന്നു തീരുമാനിക്കാം. ആവശ്യത്തിനു സമയമുണ്ട്.
കണക്കുകൂട്ടാൻ കാൽക്കുലേറ്ററും
ആദായനികുതി എന്നു കേൾക്കുമ്പോൾ തന്നെ തല പെരുക്കും. പിന്നയല്ലേ രണ്ടു തരത്തിൽ കണക്കു കൂട്ടുന്നത് എന്നു  ചിന്തിച്ചും ഇനി തല  പുണ്ണാക്കേണ്ട. ലഭ്യമായ ഇളവുകളും കിഴിവുകളും ഉൾപ്പെടുത്തി  പഴയ രീതിയിലും അതൊന്നുമില്ലാതെ പുതിയ രീതിയിലും  ഉള്ള നികുതി തുക കണക്കാനുള്ള കാൽക്കുലേറ്ററുകൾ ആദായനികുതി വകുപ്പു തന്നെ തയ്യാറാക്കി ലഭ്യമാക്കിയിരിക്കുന്നു.
60 നു താഴെ,60 മുതൽ 80 വരെയുള്ളവർ, 80 നു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗകാർക്കു സ്വന്തം നികുതി ബാധ്യത ഇ കാൽക്കുലേറ്റർ വഴി  കണക്കാക്കാം.  ഒട്ടേറേ ഓൺലൈൻ സൈറ്റുകളിൽ ഇത്തരം കാൽക്കുലേറ്ററുകൾ ലഭ്യമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ തന്നെ കാൽക്കുലേറ്റർ ഉപയോഗിച്ചാൽ  കണക്കുകൾക്ക് കൃത്യത ഉറപ്പാക്കാം.