2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ. - വിദ്യാഭ്യാസ മന്ത്രി.

സാലറി കട്ടിംഗ് സർക്കാര്‍ പുന: പരിശോധിക്കുക

വീണ്ടും തുടങ്ങാന്‍ ശ്രമിക്കുന്ന സാലറി കട്ടിംഗ് സർക്കാര്‍ പുന: പരിശോധിക്കുന്നതിനു വേണ്ടി മറ്റു സർവീസ് സംഘടനകൾക്കൊപ്പം ചേര്‍ന്ന് എയ്ഡഡ് സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷനും ശക്തമായ  ഇടപെടൽ നടത്തുന്നു.  മൊറോട്ടോറിയം കാലാവധി നിലവില്‍ കഴിഞ്ഞതിനാല്‍      ബാങ്ക് കളുടെ ഉള്‍പെടെ വിവിധ ലോണുകളുടെ തിരിച്ചടവ് ആരംഭിച്ചതിനാലും കൂടാതെ മറ്റ് സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന കോവിഡ് 19 കാലഘട്ടത്തില്‍ സാലറി കട്ടിംങ്ങ് കൂടി വന്നാല്‍ അനധ്യാപകര്‍ ജീവിതം ദുരിത പൂര്‍ണ്ണമാകുമെന്ന് സ്ര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു.അനുകൂല നിലപാട് സര്‍ക്കാറില്‍ നിന്നും ഉണ്ടാകുമെന്ന് സംഘടന പ്രതീക്ഷിക്കുന്നു.