NEW SLI & GIS DEDUCTION CALCULATOR
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു..
SLI Subscription New Slab rate 2021-Govt Order(Dated 30-11-2021)
Revised SLI Premium w.e.f-01-01-2022 -Chart
മേൽ ഉത്തരവ് പ്രകാരം കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക - പ്രതിമാസ വരുമാനത്തിനനുസരിച്ച് - പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്.
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും അടിസ്ഥാനശമ്പളം, ക്ഷാമബത്ത, പേഴ്സണൽ പേ, ഗ്രേഡ് പേ (എല്ലാവിധ ഗ്രേഡ് പേകളും) എന്നിവയുടെ ആകെ തുകയായ പ്രതിമാസ വരുമാനത്തിന്റെ 1.5 ശതമാനം (1.5%) കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തി എസ്.എൽ.ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക പുതുക്കി നിശ്ചയിച്ചു.
പുതുക്കിയ നിരക്ക് 01/02/2022 മുതൽ (2022 ജനുവരി മാസത്തെ ശമ്പളം) പ്രാബല്യത്തിലാകുന്നതാണ്. അഡീഷണൽ എസ്.എൽ.ഐ പോളിസിയുടെ എറ്റവും കുറഞ്ഞ പ്രതിമാസ പ്രീമിയം തുക 100 രൂപയായി തുടരുന്നതാണ്.
നിലവിൽ SLI പോളിസി/ പോളിസികളുടെ ആകെ പ്രീമിയം തുക, പ്രതിമാസ വരുമാനത്തിന്റെ 1.5% കണക്കാക്കി 100-ന്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്ത് നിജപ്പെടുത്തിയ തുകയെക്കാൾ കുറവുളള പക്ഷം, ബാക്കി തുകയ്ക്കുള്ള അഡീഷണൽ പോളിസി എടുക്കേണ്ടതാണ്.
അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക അഡ്വാൻസ് ആയി അടച്ച് അപേക്ഷ ജില്ലാ ഇൻഷൂറൻസ് ഓഫീസിൽ സമർപ്പിക്കണം. എല്ലാ ജീവനക്കാരുടെയും അപേക്ഷ ഓഫീസിൽ തലത്തിൽ നിന്ന് ഒന്നിച്ച് നൽകിയാലും മതി.
അഡീഷണൽ പോളിസിയുടെ ആദ്യ പ്രീമിയം തുക E Treasury വഴി ഓൺലൈൻ ആയും അടക്കാം.
https://etreasury.kerala.gov.in/ ലോഗിൻ ചെയ്തു
• Departmental Receipts select ചെയ്യുക.
• അതിൽ Department – State Insurance.
• Remittance type - SLI FIRST PREMIUM.
• Revenue district - select ചെയ്യുക.
• Office name - select ചെയ്യുക.
തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് Net Banking / UPl / Card വഴി തുക അടക്കാം. അപേകഷയും E-Challan Receipts ഉം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം
ഗ്രൂപ്പ് ഇൻഷ്വാറൻസ് പദ്ധതി - വിവിധ ഗ്രൂപ്പുകളിലുളള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും - പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു .
ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS SITE വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ Salary Matters ━➤ Changes in the month ━➤ Present salary-യിൽ ചേർത്ത് ഇടാം. GIS പാസ്ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.
GlS ഒരു അക്കൗണ്ട് ആണ് ,പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്. Pay sclae അനുസരിച്ചാണ് subscription-ൻ്റെ rate തീരുമാനിക്കുന്നത്. മിനിമം തുകയുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല. പുതിയ റേറ്റിലുള്ള GIS Subscription ഡിസംബർ 2021 സാലറി മുതൽ പിടിച്ചു തുടങ്ങണം വിരമിക്കുന്ന മാസം വരെ deduction തുടരണം. 6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം ആണ്.
സസ്പെൻഷൻ കാലത്തും GlS പിടിക്കണം.
Note : നിലവിൽ 01/03/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടതുണ്ട്.