എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, അനുമോദന സമ്മേളനം, യാത്രയപ്പ് സമ്മേളനം എന്നിവ കായംകുളം കാദീശാ ആ ഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് രാജേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സംഘടനയിലെ ആദ്യകാല നേതാക്കളെ ആദരിക്കൽ ചടങ്ങ് കേരള യൂണിവേഴ്സിറ്റിസിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ ആദരിക്കൽ ചടങ്ങ് കായംകുളം നഗരസഭാ ചെയർ പേഴ്സൺ പി.ശശികല നിർവഹിച്ചു. ജനറൽ സെക്രട്ടറി മുന്നാസ്.വി.പി.സ്വാഗതവും പ്രോഗ്രാം കൺവീനർ സുജിത്ത് കൊപ്പാറേത്ത് നന്ദിയും പറഞ്ഞു സംഘടന ചർച്ചയിൽ സംസ്ഥാന പ്രസിഡൻ്റ് എ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു 'സംസ്ഥാന ജനറൽ സെക്രട്ടറി മൂന്നാസ് വി.പി റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ പ്രശോഭ് കൃഷ്ണൻ ജി.പി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു'സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനോജ് ജോസ് സംഘടന രേഖ അവതരിപ്പിച്ചു' ഉച്ചയ്ക്ക് 2.30 ന് നടന്ന യാത്രയയപ്പ് സമ്മേളനം ബഹു സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികളായ അനധ്യാപകരെ ആദരിക്കൽ ചടങ്ങ് എം എസ് അരുൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡി. ഇ.ഇ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ജയൻ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന ട്രഷറർ പ്രശോഭ് കൃഷ്ണൻ.ജി പി.സ്വാഗതം ആശംസിച്ചു.സംസ്ഥാന പ്രസിഡൻ്റ് രാജേഷ് കുമാർ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പെൻഷൻ ഫോറം സെക്രട്ടറി ഹരികുമാർ ഡി കെ എൻ റ്റി ഇ ഒ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സദാനന്ദൻ, സി എസ് ഐ അസിസ്റ്റൻ്റ് മാനേജർ സൺഷൈൻ, ജനറൽ സെക്രട്ടറി മുന്നാസ്, ഓർഗനൈസിംഗ്സെക്രട്ടറി: മനോജ് ജോസ്, സംസ്ഥാന സെക്രട്ടറി ദിനേശ് കുമാർ സി,സംസ്ഥാന വൈസ് പ്രസിഡൻ്റ് സാലിം എം, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ മനോജ് കുമാർ, ടി.ഒ റോസ്, ചന്ദ്രദാസ്, രാജേഷ് ക ലിക്കോടൻ, പൊന്നു മണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സംസ്ഥാന സെക്രട്ടറി അനിൽ കുമാർ വി എസ് നന്ദി പറഞ്ഞു. 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങൾ: പ്രസിഡന്റ് രാജേഷ് കുമാർ.എ.തലശ്ശേരി, ജനറൽ സെക്രട്ടറി: പ്രശോഭ് കൃഷ്ണൻ. ജി.പി. മാവേലിക്കര , ഓർഗനൈസിങ് സെക്രട്ടറി: സിനോയ്.എൻ.യു.പാലാ , ട്രെഷറർ :ഹരി ഇ.എം. തളിപ്പറമ്പ് , വൈസ് പ്രസിഡന്റ് മാർ: സജി മാത്യു പാലാ, പൊന്നുമണി കെ കെ താമരശ്ശേരി , ഷിബു വി ആർ നെയ്യാറ്റിൻ കര,റോസ് ചന്ദ്രൻ . സെക്രട്ടറിമാർ: അനിൽകുമാർ വി എസ് മാവേലിക്കര, രവിശർമൻ ഒറ്റപ്പാലം, മ നോജ്‌കുമാർ ടി ഓ.തിരുവല്ല, ബിജു എ ഇ താമരശ്ശേരി, ഹരി.ബി കൊല്ലം, റഹിം വി കെ തിരുരങ്ങാടി , ശശിധരൻ കാ നത്തിൽ കാഞ്ഞങ്ങാട് , കണ്ണൻ കൊല്ലം . വനിതാ ഫോറം: ലീജ തലശ്ശേരി സ്പെഷ്യൽ സ്കൂൾ. കൺവീനർ: ഉമ്മർ വെള്ളലശ്ശേരി കോഴിക്കോട്. പെൻഷൻ ഫോറം പ്രസിഡന്റ്: കെ കെ നാരായണൻ . ഓഡിറ്റർ: മനോജ് ജോസ് ............................. . * * * കോൺട്രിബൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കിയ സർക്കാർ തീരുമാനം പുനപരിശോധിക്കുക, മുഴുവൻ ജീവനക്കാരെയും സ്റ്റാററുറ്ററി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഹൈസ്കൂൾ - ഹയർ സെക്കന്ററി ലയനം പൂർത്തീകരിക്കുമ്പോൾ ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തിക സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിൽ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലും ഓഫീസിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ ക്ലർക്കുമാരുടെ ഗ്രേഡ് സ്കെയിലിലെ അപാകതകൾ പരിഹരിക്കുക,ക്ലാസ്സ് 4 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയർത്തുക, പെൻഷൻ പ്രായം ഉയർത്തുക, ലീവ് സറണ്ടർ അനുവദിക്കുക, യുപി സ്കൂളിൽ ക്ലർക്കുമാരെ നിയമിക്കുക എന്നീ കാര്യങ്ങൾ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.