.2023-24 Plus One Admission Trail Allotment Result പ്രസിദ്ധീകരിച്ചു.

ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം

 

GO(P)No.25/2021/Fin Dt 08-02-2021,GO(P)No.27/2021/Fin dt .10/02/2021എന്ന ഉത്തരവുകൾ പ്രകാരം 01/ 01/ 2019 മുതൽ ,23 % വും ,01/ 07/ 2019 മുതൽ 28 % വും,01/01/ 2020 മുതൽ 32 % വും,01/ 07/ 2020 മുതൽ 36 % ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു. ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക ആയതു അനുസരിച്ചു സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം .

സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ


Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക

ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയുക

ഇവിടെ GO(PNo.27/2021/Fin 08/02/2021 എന്ന ഉത്തരവിന്റെ സൈഡിൽ ആയി കാണുന്ന ബോക്സ് ക്ലിക് ചെയുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി Processing Period വരുന്നത് കാണാം .

Select Employee Button ക്ലിക്ക് ചെയുക

വലതു സൈഡിൽ ആയി നെയിം ലിസ്റ്റ് ചെയ്യും


താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക

ബിൽ എറർ കാണിക്കുന്നു വെങ്കിൽ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി.
ഇനി പ്രോസസ്സ് ചെയ്ത് ബിൽ കാണുന്നതിനായി
Salary Matters → Bills and Schedules → Arrear → DA Arrear Bill. ക്ലിക്ക് ചെയുക

ഇവിടെ DDO Code ,Processed year എന്നിവ സെലക്ട് ചെയുക,താഴെ ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ്,

select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.

ഇങ്ങനെ ഓരോ ബില്ലും ഓപ്പൺ ചെയിതു ശരി ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ബിൽ ശരി ആണെകിൽ അടുത്തായി ഈ ബിൽ സാലറി ബിൽ ന്റെ കൂടെ മെർജ് ചെയുക എന്നുള്ളതാണ്.അതിനായി

Salary Matters → Processing → Arrear → Merge Arrear with Salary.എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ് .അതിനു സൈഡിൽ ആയി കാണുന്ന ടിക് ബോക്സ് ടിക് ചെയുക.

.തൊട്ടു താഴെ ആയി ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി Credit To GPF through Salary Bill എന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെലക്ട് ആകുന്നതാണ്.ശേഷം Arrear to be merged with salary for year & month സെലക്ട് ചെയുക .proceed ബട്ടൺ ക്ലിക്ക് ചെയുക.

സാലറിയിൽ ഡി എ മെർജ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനായി Salary Matters->>Changes in the month–>>Present Salary ക്ലിക്ക് ചെയുക .എംപ്ലോയീ സെലക്ട് ചെയുക

deduction ഓപ്ഷനിൽ GPF ൽ പോകുന്നതായും കാണാൻ കഴിയും

മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യണം എങ്കിൽ Salary Matters–>>Processing–>Processing–>Arrear–>>Cancel Merged Arrear എന്ന ഓപ്ഷൻ വഴി ക്യാൻസൽ ചെയ്യാവുന്നതാണ്.